പാലാ: നെല്ലിയാനി സെ.സെബാസ്ററ്യൻസ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനും അൽഭുത പ്രവർത്തകനുമായ വി.സെബാസ്ററ്യാനോസിൻ്റെ തിരുനാളിന് തുടക്കം കുറിച്ച് കൊടിയേററി. നാളെ മുതൽ ജനുവരി 20 വരെ ആഘോഷിക്കും.

വല്ല്യച്ചൻ്റെ തിരുനാളിന് ആരംഭം കുറിച്ചു കൊണ്ട്റവ.ഫാ.മോൺ.ജോസഫ് കണിയോടിക്കൽ കൊടിയേറ്റി, ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ഇന്ന് രാവിലെ 7 മണിക്ക് കപ്പേളയിൽ ആഘോഷമായ വി.കുർബാന, ലദീഞ്ഞ് റവ:ഫാ.ജോർജ് കൊട്ടാരത്തിൽ നേതൃത്വം നൽകും.
ഉച്ചകഴിഞ്ഞ് 2.30 ന് തിരുസ്വരൂപ പ്രതിഷ്ഠ.5 മണിക്ക് തിരുനാൾ കുർബാന, റവ.ഫാ.ജോൺ പാക്കരമ്പേൽ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം. 7.45 ന് കപ്പേളയിൽ ലദീഞ്ഞ്, പ്രസംഗം – റവ:ഫാ: എബ്രാഹം പാലക്കാതടത്തിൽ .9 മണിക്ക് സമാപനാശീർവാദം.

19 ന് രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന, തിരുനാൾ സന്ദേശം – റവ.ഫാ: ദേവസ്യാച്ചൻ വട്ടപ്പലം: തുടർന്ന് പ്രദക്ഷിണം. വി.കുർബാനയുടെ ആശീർവാദം.12.30 ന് ഊട്ടു നേർച്ച. ജനുവരി 20ന് രാവിലെ 6.30 ന് വി.കുർബാനയും സിമിത്തേരി സന്ദർശനവും ഒപ്പീസും നടത്തും.