Erattupetta

അരുവിത്തുറ സെൻ്റ് മേരീസിൽ ‘ ജാലകം’ പ്രോജക്ട് ഉദ്ഘാടനവുo, ബോധവത്ക്കരണ ക്ലാസും

അരുവിത്തുറ: കോവിഡ് 19 -ൻ്റെ പശ്ചാത്തലത്തിൽ കുട്ടികളിൽ ഉണ്ടായ പഠന വിടവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ ‘ ജാലകം ‘ എന്ന പേരിൽ ഒരു പ0ന പ്രോജക്ടിനു തുടക്കമായി.

PTAപ്രസിഡൻ്റ് ശ്രീ ഷിനു – മോൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ സിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ് പ്രോജക്ട് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളേജ് മുൻ പ്രിൻസിപ്പലും മോട്ടിവേഷൻ സ്പീക്കറുമായ ഡോ ആൻസി ജോസഫ് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നല്കി.

കുട്ടികൾക്കായി വർക്ക് ഷീറ്റുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കൈപ്പുസ്തകം ഡോ.ആൻസി ജോസഫ് പ്രകാശനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജു മോൻമാത്യു സാർ കൈപ്പുസ്തകം രക്ഷിതാക്കൾക്കായി പ്രദർശിപ്പിച്ചു.

Leave a Reply

Your email address will not be published.