Erattupetta

അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ വാർഷികം “VIBRANCE-2023” ഉദ്ഘാടനം ചെയ്തു

അരുവിത്തുറ: സെൻ്റ് മേരീസ് എൽ.പി. സ്കൂൾ അരുവിത്തുറയിൽ ‘വാർഷികാഘോഷവും രക്ഷാകർതൃസമ്മേളനവും വർണ്ണാഭമായി നടത്തപ്പെട്ടു. സ്കൂൾ മാനേജർ വെരി.റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കുട്ടിക്കാനം മരിയൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.റൂബിൾ രാജ് ഉദ്ഘാടനം നിർവഹിച്ചു.

പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി അസി. സെക്രട്ടറി റവ.ഫാ. ജോർജ് പുല്ലുകാലായിൽ അനുഗ്രഹ പ്രഭാഷണവും ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൾ ഖാദർ മുഖ്യ പ്രഭാഷണവും നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിജുമോൻമാത്യു സ്വാഗതം ആശംസിച്ചു.

മുൻസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ്, സെന്റ് ജോർജ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോബറ്റ് തോമസ്, പി.റ്റി.എ പ്രസിഡൻ്റ് ശ്രീ. ഷിനുമോൻ ജോസഫ് തുടങ്ങിയവർ ആശംസയർപ്പിച്ചു. എല്ലാ കുട്ടികളുടേയും കലാപരിപാടികൾ വാർഷികാഘോഷത്തിന് തിളക്കം കൂട്ടി.

Leave a Reply

Your email address will not be published.