അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളകളിൽ അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും തന്നെ കുട്ടികൾ സമ്മാനം നേടി.
മൂന്നു വിഭാഗങ്ങളിലും ഓവറോൾസെക്കൻ്റ് (1st runner up) നേടിയ സ്കൂളിൻ്റെ ചരിത്ര വിജയം ഏറെ ശ്രദ്ധേയമായി. വിജയം നേടിയ 20-ൽ പരം കുട്ടികളെ സ്കൂൾ ഹെഡ്മാസ്റ്ററും മാനേജ്മെൻറും PTA യും അഭിനന്ദിച്ചു.