ഭരണങ്ങാനം : ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം സെന്റ്.മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന ശുചിത്വ സമുച്ചയത്തിന്റെ (സാനിറ്റേഷൻ കോംപ്ലക്സ്) നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
13 ലക്ഷം രൂപയാണ് നിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നത് .ടോയ്ലറ്റ്, വാഷിംഗ് ഏരിയ, യൂറിനൽ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് നിർമ്മാണം. സ്കൂൾ മാനേജർ ഫാദർ സക്കറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻറ് ജോസി തയ്യിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് ചെമ്പകശ്ശേരി , സോബിച്ചൻ ചൊവ്വാറ്റു കുന്നേൽ,ലൂക്കോസ് പാണം പാറയിൽ, ഷൈബി ചകലാപുരിയിൽ, സിനിമോൾ തോമസ്, റോബിൻ പോൾ, സിബി ജോസഫ് , റെന്നി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
സ്കൂളിന്റെ ശതോത്തര രജത ജൂബിലി സ്മാരകം ആയിട്ടാണ് സാനിറ്റേഷൻ കോംപ്ലക്സ് നിർമ്മിക്കുന്നതെന്ന് പൂർവവിദ്യാർത്ഥിയും ജില്ലാ പഞ്ചായത്ത് അംഗവുമായ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.