ഭരണങ്ങാനം: ക്രിസ്തുമസ് ദിനത്തിൽ, ഭരണങ്ങാനം സെന്റ്‌മേരീസ് ഫൊറോനാ ചർച്ച് ഗായകസംഘം “അക്കാപ്പെല്ല” രീതിയിൽ അവതരിപ്പിച്ച “ദൈവം പിറക്കുന്നു” എന്ന ക്രിസ്തുമസ് ഗാനം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
ഭരണങ്ങാനം ഫൊറോനാ ദേവാലയ വികാരി റവ. ഫാ. അഗസ്റ്റിൻ തെരുവത്ത്, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഡൈസൻ തരകൻ, ഫാ. എബിച്ചൻ തകിടിയേൽ എന്നിവരുടെ നേതൃത്വത്തിൽ ചിത്രീകരിക്കപ്പെട്ട ഈ ഗാനം ക്രമീകരിച്ചിരിക്കുന്നത് മെലോഡിക് ഡ്രീംസ് ഭരണങ്ങാനം ആണ്.

സംഗീതോപകരണങ്ങളില്ലാതെ, കൈ, വായ് എന്നിവയാൽ മാത്രം നിർമ്മിതമായ ശബ്ദങ്ങളാലാണ് “അക്കാപ്പെല്ല” മാതൃകയിൽ ഈ ഗാനം പൂർത്തിയാക്കിയിരിക്കുന്നത്.
മുൻവർഷങ്ങളിൽ ഭരണങ്ങാനം സെന്റ്‌മേരീസ് ഫൊറോനാ ചർച്ച് ഗായകസംഘം “അക്കാപ്പെല്ല” രീതിയിൽ അവതരിപ്പിച്ചിരുന്ന “ബേത്ലേഹേമിൽ…”, “അന്നൊരുനാൾ…” “ദൂരെനിന്നും…” എന്നീ ഗാനങ്ങളും ഏറെ ജനശ്രദ്ധ നേടിയിരുന്നു.