General

ആവശ്യസാധനങ്ങളുടെ അനിയന്ത്രിത വിലവർധനവിനെതിരെ അടിവാരം സെന്റ് മേരിസ് സ്വാശ്രയസംഘം പ്രധിഷേധിച്ചു

അടിവാരം : ആവശ്യസാധനങ്ങളുടെ അനിയന്ത്രിത വിലവർധനവിനെതിരെ അടിവാരം സെന്റ്.മേരീസ് സ്വാശ്രയസംഘം പ്രധിഷേധം രേഖപ്പെടുത്തി. നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റവും കർഷക ഉല്പന്നങ്ങളായ റബ്ബർ, കാപ്പി, കുരുമുളക് തുടങ്ങിയവായുടെ വിലയിടിവും കർഷകരെ അത്മഹത്യയിലേക്ക് തള്ളിവിടുന്നതയും യോഗം വിലയിരുത്തി.

അടിയന്തിരമായി ഈ വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉണ്ടാവണമെന്നും പൊതുജനത്തിന്റെ ജീവിത പ്രശ്നങ്ങളിൽ ചെറിയ ഉത്തരവാദിത്വവും ഇരു സർക്കാരും എടുക്കണമെന്നും അവശ്യപ്പെട്ടുകൊണ്ട് അടിവാരം പള്ളി വികാരി റവ.ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ ഉത്ഘാടനം ചെയ്ത പ്രതിഷേധയോഗത്തിൽ സ്വാശ്രയസംഘം പ്രസിഡന്റ്‌ ജിസ്സോയ് തോമസ് ഏർത്തേൽ അധ്യക്ഷത വഹിച്ചു.

ഇനിയും ഇത്തരം കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടില്ലെങ്കിൽ ശക്തമായ പ്രേതിക്ഷേധങ്ങളുമായി തെരുവിൽ ഇറങ്ങേണ്ടി വരുമെന്നും അധ്യക്ഷൻ സൂചിപ്പിച്ചു. PSWS സോണൽ കോഡിനെറ്റർ സിബി കണിയാമ്പടി,പഞ്ചായത്ത്‌ അംഗം മേരി തോമസ്,സ്വാശ്രയസംഘം ഭാരവാഹികളായ MC ജോസഫ്, ഷൈനി ജോസ്, സിനി ജെയ്‌സ്, മറ്റ് സംഘാഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published.