chennad

ചേന്നാട് മരിയ ഗോരോത്തിസ് ഹൈസ്കൂളിന്റെ ഗുരുവിനോടൊപ്പം അല്പ നേരം പോഗ്രാം ശ്രദ്ധേയമാകുന്നു

ചേന്നാട് : ഗുരു ശിഷ്യ ബന്ധം കൂടുതൽ ദൃഢമാക്കാനും,ഗുരുക്കൻമാരേ ആദരിക്കാനും ബഹുമാനിക്കാനും പുതു തലമുറയെ ഓർമ്മ പെടുത്തുന്നതിനും വേണ്ടി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയ “ഗുരുവിനോടപ്പം അല്പ സമയം” എന്ന പോഗ്രാം ശ്രദ്ധേയമാകുന്നു.

സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കുളിൽ നിന്നും റിട്ടയർ ചെയ്ത – അധ്യാപക അനധ്യാപകരുടെ ഭവനങ്ങളിൽ എത്തി, ഓർമ്മകൾ പുതുക്കി അവരോടപ്പം ചില വഴിച്ചാണ് വിദ്യാർത്ഥികളും അധ്യാപകരും മടങ്ങുന്നത്.

1993 മുതൽ 2003 വരെ പത്തു വർഷം ഹെഡ് മാസ്റ്റർ ആയിരുന്ന പെരുന്നിലം വെട്ടിക്കൽ വിവി ജെയിംസ് സാറിന്റെ ഭവനത്തിൽ എത്തി ആംശസകൾ അറിയിച്ച് മധുര പലഹാരങ്ങൾ വിതരണം ചെയ്ത് ഓർമ്മകൾ പുതുക്കിയാണ് പ്രവർത്തനങ്ങൾ തുടങ്ങിയത്. സ്‌കൂൾ മാനേജർ ഫാദർ അമ്പ്രാഹം കുളമാക്കൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി,SH അധ്യാപകരായ ലിൻസി സെബാസ്റ്റ്യൻ, സിസ്റ്റർ ലിറ്റി DST, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കടുത്തു.

Leave a Reply

Your email address will not be published.