ചേന്നാട്: ഒഴിവ് സമയങ്ങളിൽ ന്യൂസ് പേപ്പർ കൊണ്ട് ക്യാരി ബാഗ് നിർമ്മിച്ച് വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വില്പന നടത്തി നിർദ്ധനരായ വിദ്യാർത്ഥികളുടെ പഠന ചിലവിനായി തുക കണ്ടെത്തുകയാണ് ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിൽ വരുത്തുന്ന വിവിധ ദിനപത്രങ്ങളാണ് വിദ്യാർത്ഥികൾ ക്യാരി ബാഗ്‌നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്.
വിദ്യാർത്ഥികൾ നിർമ്മിക്കുന്ന കൂടുകൾ വാങ്ങാൻ വ്യാപാരികളും സ്ഥാപനങ്ങളും മുന്നോട്ട് വരുന്നുണ്ട്. ക്യാരി ബാഗിനോടപ്പം ലോഷൻ നിർമ്മാണത്തിലും സോപ്പ് നിർമ്മാണത്തിലും വിദ്യാർത്ഥികൾ സജീവമാണ്. മധ്യ വേനൽ അവധികാലത്ത് കൂടുതൽ പരിശിലനം നല്കി വിദ്യാർത്ഥികളെ പഠനത്തോടൊപ്പം സ്വയം തൊഴിലിലും പര്യാപ്തമാക്കുക എന്നതാണ് ലക്ഷ്യം
ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി എസ്എച്ച്, അധ്യാപകരായ റ്റോം എബ്രാഹം, മരിയറ്റ് ജോർജ്, തുടങ്ങിയവരാണ് വിദ്യാർത്ഥികൾക്ക് പരിശിലനം നല്കുന്നത്.