ചേന്നാട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സ്കൂളിനുള്ള പാലാ രൂപത കോർപ്പറേറ്റ് എജൻസിയുടെ പ്രഥമ പുരസ്കാരം പാലായിൽ നടന്ന അധ്യാപക അനധ്യാപക സംഗമത്തിൽ തോമസ് ചാഴികാടൻ എം പി സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂളിന് നല്കി.

കഴിഞ്ഞ 5 മാസം സ്കൂളിലും സമൂഹത്തിലും നടത്തിയ വിവിധ പ്രവർത്തനങ്ങളാണ് സ്കൂളിന് ഒന്നാം സ്ഥാനം നേടി കൊടുത്തത്. ഹെഡ് മിസ് ട്രീസ് സിസ്റ്റർ സിസി SH പുരസ്കാരം എറ്റ് വാങ്ങി.