ചേന്നാട്: ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും നടത്തിയ ദീപശിഖ പ്രയാണവും ലഹരി വിരുദ്ധ പ്രതിഞ്ജയും നടന്നു.
ചേന്നാട് ടൗണിൽ നടത്തിയ ദീപശിഖ പ്രയാണത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും പങ്കെടുത്തു. സ്കൂൾ മാനേജർ ഫാദർ അബ്രാഹം കുളമാക്കൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിഎസ്എച്ച്, അധ്യാപകർ എന്നിവർ നേതൃത്വം നല്കി.