മൂലമറ്റം: സെൻറ് ജോർജ് യു.പി.സ്കൂളിന്റെ 72-മത് വാർഷികവും വിരമിക്കുന്ന അധ്യാപകരായ റോയ്.ജെ .കല്ലറങ്ങാട്ട് , സിസ്റ്റർ രമ്യ , അനധ്യാപകൻ ജോർജുകുട്ടി ജോസഫ് എന്നിവരുടെ യാത്രയയപ്പു സമ്മേളനവും നടത്തി.
മാനേജർ ഫാ. കുര്യൻ കാലായിൽ അധ്യക്ഷത വഹിച്ചു. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് സെക്രട്ടറി ഫാ.ബർക്കു മാൻസ് കുന്നുംപുറം ഫോട്ടോ അനാഛാദനം ചെയ്തു. ഡി.സി.എൽ. ദേശീയ ഡയറക്ടർ ഫാ.റോയി കണ്ണൻ ചിറ മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. വിനോദ് , മെമ്പർ ഉഷ ഗോപിനാഥ് , സി.എം.സി. സുപ്പീരിയർ ജനറൽ സിസ്റ്റർ സ്നേഹ പോൾ , കുളമാവ് സബ് ഇൻസ്പെക്ടർ കെ.ഐ. നസീർ , ഹെഡ് മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് , സിനോയി താന്നിക്കൽ , ഫ്രാൻസീസ് കരിമ്പാനി, ജയ്സൺ സെബാസ്റ്റ്യൻ , ജാസ്മിൻ ജോസ് , അഖിൽ ജയ്സൺ , സിസ്റ്റർ തെരേസ് ജീസ് എന്നിവർ പ്രസംഗിച്ചു.