അരുവിത്തുറ: സെന്റ് ജോർജ് ഫൊറോന പള്ളിയിൽ 10ആം തീയതി ശനിയാഴ്ച അരുവിത്തുറയും മാർതോമ്മാ നസ്രാണി പാരമ്പര്യവും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സെമിനാറിന്റെ ബ്രോഷറും പോസ്റ്ററും വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ പ്രകാശനം ചെയ്തു.
ഇടവകയിലെ മുതിർന്ന അംഗമായ സഖറിയാസ് തുടിപ്പാറയ്ക്ക് പോസ്റ്ററും ബിജോയി ജേക്കബ് വെള്ളൂക്കുന്നേലിന് ബ്രോഷറും നൽകിയാണ് പ്രകാശനം കർമ്മം വികാരിയച്ചൻ നിർവഹിച്ചത്.

ചടങ്ങിൽ അസി. വികാരിമാരായ ഫാ. ആന്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, ജനറൽ കൺവീനർ ഡോ. റെജി മേക്കാടൻ, ജയ്സൺ കൊട്ടുകാപ്പള്ളിൽ, ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ, ബിനോയി വലിയവീട്ടിൽ ജോസഫ് വടക്കേൽ, ജോണി കൊല്ലംപറമ്പിൽ, ജോസ് ചെറ്റകാരിക്കൽ, ജോജി തടിക്കൽ, പാപ്പച്ചൻ അത്യാലിൽ, അഡ്വ. ടോം വെള്ളൂക്കൂന്നേൽ, അഡ്വ. ചാക്കോച്ചൻ കൊട്ടുകാപ്പള്ളിൽ, കൈക്കാരൻമാരായ ജോസഫ് എമ്പ്രയിൽ, ജോസ്മോൻ കണ്ടത്തിൻകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരിൽ എന്നിവർ പങ്കെടുത്തു.