vakakkad

വാകക്കാട് സെൻ്റ്. അൽഫോൻസാ ഹൈസ്കൂളിലെ അധ്യാപികമാർക്ക് വനിതാദിനത്തിൽ ആദരവ്

വാകക്കാട് : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വാകക്കാട് സെൻ്റ്. അൽഫോൻസാ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ അധ്യാപികമാർക്ക് പ്രത്യേക ആദരവും സ്നേഹവും അർപ്പിച്ചു. അധ്യാപികമാർ സ്കൂളുകളിൽ തങ്ങൾക്ക് അമ്മയുടെ സാമിപ്യം നൽകുന്നു എന്ന് വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ അഭിപ്രായപ്പെട്ടു.

അതിനാൽ തങ്ങൾക്ക് സ്കൂൾ വീടുപോലെ തന്നെ പ്രിയപ്പെട്ടതാകുന്നു എന്നും വിദ്യാർഥികൾ പറഞ്ഞു. തങ്ങളുടെ ഊർജ്ജവും കഴിവും വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി സമർപ്പിക്കുന്ന അധ്യാപികമാരെ പൂക്കൾ നൽകി വിദ്യാർഥികൾ അനുമോദിച്ചു.

വിളർച്ചാ പരിശോധനാ ക്യാമ്പിന് ഉള്ളനാട്, രാമപുരം ആരോഗ്യ കേന്ദ്രങ്ങളിലെ പബ്ലിക് ഹെൽത്ത് നേഴ്‌സുമാർ, മെഡിക്കൽ ഓഫീസർമാർ എന്നിവർ നേതൃത്വം നൽകി.രക്തദാന ക്യാമ്പിന് ലയൺസ്‌ എസ് എച്ച് മെഡിക്കൽ സെന്റർ രക്തബാങ്കും പാലാ ബ്ലഡ് ഫോറവും നേതൃത്വംനൽകി.

Leave a Reply

Your email address will not be published.