General

കടുത്തുരുത്തി സെന്റ് ആഗ്‌നസ് ഹൈസ്‌കൂളിൽ ഊട്ടുശാല ഉദ്ഘാടനം ചെയ്തു

കടുത്തുരുത്തി: സെന്റ് ആഗ്‌നസ് ഹൈസ്‌കൂളിൽ നിർമിച്ച ഊട്ടുശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്തിൽ നിന്നുള്ള 10 ലക്ഷം രൂപ ഉപയോഗിച്ചാണ് 850 ചതുരശ്രഅടി വിസ്തീർണ്ണമുള്ള ഊട്ടുശാല നിർമിച്ചത്. ഒരേ സമയം 150 വിദ്യാർത്ഥികൾക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

ചടങ്ങിൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തൻകാല, സ്‌കൂൾ മാനേജർ റവ. ഫാ.എബ്രഹാം കൊല്ലിത്താനത്തുമലയിൽ, എച്ച്.എം റവ. സിസ്റ്റർ ആനി ജേക്കബ്ബ്, അധ്യാപകർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.