ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ച് കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍. ഭയം കൂടാതെ പരീക്ഷയെ അഭിമുഖീകരിക്കുവാന്‍ തയാറാക്കുന്നതിനായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

മാതാപിതാക്കള്‍ക്കും, കുട്ടികള്‍ക്കുമായി നടത്തപ്പെട്ട സെമിനാറില്‍ വിളക്കുമാടം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ ജോബി സെബാസ്റ്റ്യന്‍ ക്ലാസ്സ് നയിച്ചു. ഹെഡ്മാസ്റ്റര്‍ റെജി സെബാസ്റ്റ്യന്‍, റവ: ഫാ. സിറില്‍ തയ്യില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
