വമ്പൻ യാത്ര ചിലവോർത്തു പേടിക്കണ്ട. വടക്കൻ മലബാറിലെ എല്ലായിടത്തേക്കും KSRTC യുടെ സെമി സ്ലീപ്പർ, സൂപ്പർ ഡിലീക്സ്, സെമി സ്ലീപ്പർ സൂപ്പർ എക്സ്പ്രസ്സ്, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസ്സന്ജർ എന്നീ ക്ലാസ്സുകളിൽ ഇനി കുറഞ്ഞ ചിലവിൽ 30 % നിരക്കിളവോടെ യാത്ര ചെയ്യാം. ടേക്ക് ഓവർ സർവീസുകൾക്ക് 30% നിരക്ക് ഇളവ്.
കെ എസ് എസ് ആർ ടി സി ഓപ്പറേറ്റ് ചെയ്തു വരുന്ന പുതിയ ദീർഘ ദൂര സർവ്വീസുകൾക്ക് ഒപ്പം അനധികൃതമായി സ്വകാര്യ സർവ്വീസുകൾ എല്ലാ നിയമങ്ങളും ലംഘിച്ച് സ്വകര്യ ബസുകൾ സർവീസ് നടത്തുനതായി പരാതികൾ ലഭിച്ചിരുന്നു. ഇത്തരം സർവ്വീസുകൾ യാതൊരു അംഗീകൃത ടിക്കറ്റ് നിരക്കുകളും പാലിക്കാതെ അനധികൃതമായി കെ എസ് എസ് ആർ ടി ബസുകൾക്ക് മുൻപായി സർവ്വീസ് നടത്തി കനത്ത നഷ്ടമാണ് വരുത്തുന്നത്.

ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് ഗുണകരമാകുന്ന തരത്തിലും, അധികമായി യാത്രക്കാരെ ആകർഷിക്കുന്ന തരത്തിലും കടുത്ത നഷ്ടം കുറയ്ക്കുന്നതിനുമായി 140 കിലോമീറ്റർ മുകളിലായി പുതിയതായി ആരംഭി ച്ച 223 ടേക്ക് ഓവർ സർവീസുകൾക്ക് നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം 30 %നിരക്ക് ഇളവ് കെ എസ് ആർ ടി ടി സി പ്രഖ്യാപിച്ചു.