General

പുതിയ രൂപത്തിലും ഭാവത്തിലും ശ്രീഭദ്രാ വിളക്കുമാടം സ്കൂൾ

വിളക്കുമാടം :വിളക്കുമാടം സ്കൂളിൽ അഡ്മിഷൻ ലോഗോ പ്രകാശനവും, കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് ആവശ്യമായ കമ്പ്യൂട്ടർ ലാബ്, ആക്ടിവിറ്റി റൂമുകൾ, വിദ്യാലയത്തിലെ നിരീക്ഷണ ക്യാമറകളുടെ പ്രവർത്തനം, കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിന് ഉതകുന്ന കുട്ടികളുടെ പാർക്ക്‌, ഉദ്യാനം എന്നിവയുടെ ഉദ്ഘാടനവും ശനിയാഴ്ച നടന്നു.

വിദ്യാനികേതൻ പ്രമുഖരും മറ്റ് സാമൂഹിക സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖ വ്യക്തികളും പങ്കെടുത്ത യോഗത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കാളികളായി. യോഗത്തിൽ അഡ്മിഷൻ ലോഗോ പ്രകാശനം ശ്രീ സുധാകരൻ (ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി )നിർവ്വഹിച്ചു.

സ്കൂളിൽ പുതിയതായി ആരംഭിച്ച ആക്ടിവിറ്റി റൂമിന്റെ ഉദ്ഘാടനം ശ്രീ സി ടി രാജൻ (SNDP മീനച്ചിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം )നിർവ്വഹിച്ചു. കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനം ശ്രീ ശ്യാം പ്രകാശ് (NSS കരയോഗം പ്രസിഡന്റ് )നിർവ്വഹിച്ചു.

സ്കൂളിലെ സിസിടിവി പ്രവർത്തനങ്ങളുടെ തുടക്കം ശ്രീ പ്രശാന്ത് കുമാർ (പ്രഭാരി ശ്രീഭദ്രാ സ്കൂൾ )നിർവ്വഹിച്ചു. കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ശ്രീമതി ജയ ടീച്ചർ (മുത്തോലി ഗ്രാമപഞ്ചായത്ത്‌ മെമ്പർ )നിർവ്വഹിച്ചു. ശ്രീമതി ഓമന വിശ്വനാഥൻ എല്ലാവരെയും സ്വാഗതം ചെയ്തു.

സ്കൂൾ മാനേജർ ശ്രീ സാജു എൻ വി ആമുഖ പ്രസംഗം നടത്തി, പി ടി എ പ്രസിഡന്റ് ശ്രീ മനീഷ് ഹരിദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ ഷീബ സന്തോഷ്‌ (മീനച്ചിൽ ഗ്രാമപഞ്ചായത്ത്‌ മെമ്പർ ),ശ്രീ ജിനു ഭാസ്കർ (വിദ്യാലയ സമിതി പ്രസിഡന്റ് ), ശ്രീ റെജി കുന്നനാംകുഴിയിൽ (ശ്രീഭദ്രാ സ്കൂൾ ട്രെഷറർ ) ശ്രീ ബാബു മേലണ്ണൂർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മാതൃക്ഷേമ സമിതി അംഗങ്ങളും, രക്ഷകർത്താ

Leave a Reply

Your email address will not be published.