Erattupetta

എസ് എം വൈ എം അരുവിത്തുറ ഫൊറോനയുടെ നേതൃത്വത്തിൽ യുവ ജനസെമിനാർ സംഘടിപ്പിച്ചു

അരുവിത്തുറ: എസ്. എം. വൈ. എം. അരുവിത്തുറ ഫൊറോനയും, ചേറ്റുതോട് യൂണിറ്റിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ യുവജനസെമിനാർ നടത്തി. ഫാത്തിമ മാതാ പള്ളിയിൽ വെച്ചു ഫൊറോന പ്രസിഡൻ്റ് ഡോൺ ഇഞ്ചേരിയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച യോഗത്തിൽ വികാരി റവ. ഫാ. ജോസഫ് കാപ്പിൽ ഉത്ഘാടനം ചെയ്തു സംസാരിച്ചു.

അരുവിത്തുറ ഫൊറോന ഡയറക്ടർ റവ. ഫാ.ആൻ്റണി തോണക്കര സെമിനാർ നയിച്ചു. എസ്. എം വൈ എം രൂപത പ്രസിഡൻ്റ് ജോസഫ് കിണറ്റുകര, ഫൊറോന വൈസ് പ്രസിഡൻ്റ് ആൻ മരിയ,യൂണിറ്റ് വൈസ് പ്രസിഡൻ്റ് ടോണി കാവുംങ്കൽ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.