പൂഞ്ഞാർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി പദ്യം ചൊല്ലലിൽ പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിലെ അബ്ദുള്ള ഷെരിഫ് എ ഗ്രേഡും രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പൂഞ്ഞാർ: പനച്ചികപ്പാറ ജി എൽ പി സ്കൂൾ അറബിക് വിദ്യാർത്ഥികളുടെ അറബിക് കൈയ്യെഴുത്ത് മാഗസിൻ “നവ്വാർ ” പ്രകാശനം ചെയ്തു. പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ, പഞ്ചായത്ത് പ്രസിഡന്റ് ഗീതാനോബിളിന് നൽകി പ്രാകാശനം നിർവ്വഹിച്ചു. പൂമൊട്ടുകൾ എന്നർത്ഥം വരുന്ന പേരാണ് മാഗസിന് നൽകിയത്. പേര് സൂചിപ്പിക്കുന്നതുപോലെ അറബി ഭാഷയിൽ വിരിയാനുള്ള പൂമൊട്ടുകളാണ് കുട്ടികളുടെ എഴുത്ത്.
പൂഞ്ഞാർ: ആധുനികകാലത്ത് വിദ്യാഭ്യാസം വഴി കുട്ടികളിൽ നടത്തുന്ന നിക്ഷേപങ്ങൾ ഫലദായകമാണെന്ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് പബ്ലിക് സ്കൂളിലെ 20-മത് വാർഷികാഘോഷത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്. സ്കൂൾ മാനേജർ റവ.സിസ്റ്റർ അന്നമ്മഅധ്യക്ഷത വഹിച്ച യോഗത്തിൽ പയ്യാനിത്തോട്ടം പള്ളി വികാരി ഫാ തോമസ് കുറ്റിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ഹോളി സ്പിരിറ്റ് റീജിയണൽ കൗൺസിലർ സി. ലിസ്സിയ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോർജ് അത്യാലിൽ, മെമ്പർമാരായ ശ്രീമതി Read More…
പൂഞ്ഞാർ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെയും പുരോഗമന കലാസാഹിത്യസംഘം പൂഞ്ഞാർ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രശസ്ത പിന്നണി ഗായിക പത്മവിഭൂഷക ശ്രീമതി വാണി ജയറാമിന്റെ അനുശോചന യോഗം നടന്നു. പ്രശസ്ത സംഗീത സംവിധായകൻ പൂഞ്ഞാർ വിജയൻ അനുശോചന സദസ്സ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി വി കെ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് എം കെ വിശ്വനാഥൻ സ്വാഗതം ആശംസിച്ചു.പുരോഗമന പ്രസ്ഥാനത്തിന്റെ നേതാവ്കെ പി മധു കുമാർ , അനുശോചന പ്രമേയം അവതരിപ്പിച്ചു. അനുശോചനം Read More…