Erattupetta

ഈരാറ്റുപേട്ട നഗരസഭ അറിയിപ്പ്

ഈരാറ്റുപേട്ട: സമ്പൂർണ്ണ മാലിന്യ സംസ്ക്കരണത്തിൻ്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശ പ്രകാരം ശുചിത്വമിഷൻ മുഖേന ഈരാറ്റുപേട്ട നഗരസഭയിൽ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന സ്മാർട്ട് ഗാർബേജ് ആപ്പിൻ്റെ QR കോഡ് പതിപ്പിക്കുന്ന പ്രക്രിയ വീടുകളിലും / സ്ഥാപനങ്ങളിലും നടന്നു വരികയാണ്.

ആയതുമായി ബന്ധപ്പെട്ട് ഭവന സന്ദർശനം നടത്തുന്ന ഹരിത കർമ്മ സേനാംഗങ്ങൾ ,ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്കാവശ്യമായ റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ അവരാവശ്യപ്പെടുന്ന മുറയ്ക് നൽകണമെന്നും ഈരാറ്റുപേട്ട നഗരസഭയുടെ മാലിന്യ നിർമ്മാർജ്ജന പ്രക്രിയയിൽ എല്ലാവരുടെയും സഹായ സഹകരണം ഉണ്ടാകണമെന്നും വീടുകളിൽ / സ്ഥാപനങ്ങളിൽ പതിക്കുന്ന QR കോഡുകൾ യാതൊരു കാരണവശാലും നീക്കം ചെയ്യാൻ പാടില്ലായെന്നും ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്ക് എതിരെ പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published.