ഭരണങ്ങാനം: പരേതനായ വടക്കെമേച്ചേരില് കുര്യന് മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (80) നിര്യാതയായി. മകന് റെജി മാത്യു (ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് മെമ്പര്‍), മരുമകള്‍ മഞ്ചു റെജി. കൂരോപ്പട പാത്രപാങ്കല്‍ കുടുബാഗമാണ് പരേത. മൃതദേഹം നാളെ രാവിലെ 9 മണിക്ക് ഭവനത്തില്‍ എത്തിയ്ക്കും. സംസ്കാര ശ്രുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഭവനത്തില്‍ ആരംഭിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ നടക്കും.
പൂഞ്ഞാർ: കടലാടിമറ്റം പൂഞ്ഞാറിലെ ആദ്യകാല കമ്യുണിസ്റ്റ് പ്രവർത്തകനായ പാറേപുരയിടത്തിൽ ഗംഗാധരൻ (84) നിര്യാതനായി. സംസ്ക്കാരം നടത്തി. പൂഞ്ഞാർ എസ്.എൻ.വി സ്കൂൾ ഓൾഡ് സ്റ്റുഡൻ്റസ് അസോസ്സിയേഷൻ (1962 – ബാച്ച് ) തുടക്കം മുതൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. ഭാര്യ: രാജമ്മ റാന്നി പാണംപറമ്പിൽ കുടുംബാംഗം. മക്കൾ : അജിത, അനിത, ആശ മരുമക്കൾ: രഘുനാഥ്, ബിജലാൽ , ശിവരാമൻ.
തീക്കോയി: ഇടയാടിയിൽ ബേബി ചെറിയാൻ (69) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ വൈകിട്ട് 3.00 മണിക്ക് വീട്ടിൽ ആരംഭിച്ച് സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.