പാല: കേരള കോ ഓപ്പറേറ്റീവ സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ സിൽവർ ജൂബിലി സ്മാരക ഓഫീസിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു.
താലൂക്ക് പ്രസിഡന്റ് സി.വി ഡേവീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് മുൻ ഭാരവാഹികളെ ആദരിച്ചു.
പെൻഷൻ ബോർഡ് മെമ്പർ ബേബി ഉഴുത്തുവാലിന് സ്വീകരണവും നൽകി. സംസ്ഥാന പ്രസിഡന്റ് എം സുകുമാരൻ മുൻ പ്രസിഡന്റ് ജി മോഹനൻ പിള്ള സംസ്ഥാന ട്രഷറർ K M തോമസ് P.J മാത്യു തെങ്ങും പ്ലാക്കൽ അവിര ജോസഫ് എം.എൻ ഗോപാലകൃഷ്ണ പണിക്കർ വി ജി വിജയകുമാർ എം.ഗോപാലകൃഷ്ണൻ നായർ ബേബി ഉഴുത്തു വാൽ അസ്വ. M J സെബാസ്റ്റ്യൻ എം.ആർ സാബു രാജ് കെ ബി ബാബുരാജ് . T A തോമസ് മോളി കുര്യൻ തുടങ്ങിയവർ സംസാരിച്ചു.