ചേർപ്പുങ്കൽ: വൈദീകർക്കുവേണ്ടിയുള്ള അഞ്ചാമത് റവ.ഡോ. തോമസ് നാഗനൂലിൽ അഖില കേരള ഷട്ടിൽ ടൂർണമെന്റ് ചേർപ്പുങ്കൽ ബിവിഎം കോളേജ് ഇന്റോർസ്റ്റഡിയത്തിൽ നാളെ ആരംഭിക്കും. മത്സരം കുട്ടിക്കാനം കോളേജ് മുൻ പ്രിൻസിപ്പൽ റവ. ഡോ. ജോർജ് അമ്പഴത്തുങ്കൽ ഉദ്ഘാടനം ചെയ്യും.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നാല്പതോളം ടീമുകൾ പങ്കെടുക്കും കോളേജ് ബർസാർ.റവ. ഫാ. റോയി മലമാക്കലാണ് സംഘാടകസമിതി കൺവീനർ. കൂടുതൽ വിവരങ്ങൾക്ക് 9847905470.