കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവിലിലേക്ക് അപേക്ഷ ക്ഷണിച്ചു.

18നും 40 നും മധ്യേ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ ഒക്‌ടോബർ എട്ടിനകം വീഡിയോകൾ https://reels2022.ksywb.in/ എന്ന ലിങ്കിൽ അപ്ലോഡ് ചെയ്യണം.

വിശദവിവരത്തിന് ഫോൺ: 0471 2733139, 2733602.