Erattupetta

വീതം വെയ്പ്പ് രാഷ്ട്രീയം ഭരണ പ്രതിസന്ധി സൃഷ്ടിക്കും : അഡ്വ. ഷോണ്‍ ജോര്‍ജ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ അധികാരം വീതംവയ്ക്കുന്ന പ്രവണത ഭരണ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോണ്‍ ജോര്‍ജ് പറഞ്ഞു.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ടേം അടിസ്ഥാനത്തില്‍ വര്‍ഷംതോറും വീതം വയ്ക്കുന്ന സ്ഥിതി ഭരണ സുസ്ഥിരതയ്ക്ക് ഗുണകരമല്ല.

പദ്ധതി രൂപീകരണ സമയത്തും പദ്ധതി നിര്‍വഹണ സമയത്തും ഉണ്ടാകുന്ന ഭരണ മാറ്റങ്ങള്‍ വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ സൃഷ്ടിക്കുന്നത്.

മുന്നിക്കുള്ളിലെ രാഷ്ട്രീയപാര്‍ട്ടികള്‍ സംസ്ഥാന തലത്തില്‍ തീരുമാനമുണ്ടാക്കി ഭരണസമിതിയുടെ കാലയളവിലേക്ക് ഒരു നേതൃത്വത്തെ തീരുമാനിച്ചു മുന്നോട്ടു കൊണ്ടുപോകുന്നതാകും ഉചിതം.രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ ശക്തമായ തീരുമാനം എടുക്കണമെന്നും ഷോണ്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു.

ഇന്ന് നടന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്നും അഡ്വ. ഷോണ്‍ ജോര്‍ജ് വിട്ടുനിന്നു.

Leave a Reply

Your email address will not be published.