പൂഞ്ഞാർ : എസ്എഫ്ഐ 45 മത് ജില്ലാ സമ്മേളനത്തിന് 251 അംഗ സംഘടക സമിതിയായി. മെയ് 5,6,7 തീയതികളിൽ പൂഞ്ഞാർ പനച്ചികപ്പാറയിലാണ് സമ്മേളനം നടക്കുന്നത്. ഗവണ്മെന്റ് എൽപി സ്കൂളിൽ നടന്ന സംഘടക സമിതി രൂപീകരണ യോഗം സിപിഐഎം ജില്ലാ സെക്രട്ടറി എവി റസ്സൽ ഉദ്‌ഘാടനം ചെയ്തു.
എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ബി ആഷിക്ക് അധ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി സുരേഷ്കുമാർ, സിപിഐ എം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ രമേഷ് ബി വെട്ടിമറ്റം, അഡ്വ.വി എൻ ശശിധരൻ, ലോക്കൽ സെക്രട്ടറി കെ പി മധുകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജെ സഞ്ജയ്, വൈഷ്ണവി രാജ്, എസ് നിഖിൽ. ജില്ലാ സെക്രട്ടറി മേൽബിൻ ജോസഫ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: ചെയർമാൻ : ജോയി ജോർജ്, സെക്രട്ടറി : കുര്യാക്കോസ് ജോസഫ്, ജോയിന്റ് സെക്രട്ടറി : സി എം സിറിയക്ക്, തോമസ് മാത്യു, കെ പി മധുകുമാർ, എസ് നന്ദു, എസ് സുരേഷ്. വൈസ് ചെയർമാൻ : അഡ്വ.വി എൻ ശശിധരൻ, രമേഷ് ബി വെട്ടിമറ്റം, മിഥുൻ ബാബു, ഗീത നോബിൾ.