Pala

പാലാ ജനറൽ ആശുപത്രിയിൽ എസ് എഫ് ഐ – ഡി വൈ ഫ് പ്രവർത്തകരുടെ ആക്രമണം

പാലാ ജനറൽ ആശുപത്രിയിൽ എസ് എഫ് ഐ – ഡി വൈ ഫ് ഐ ക്രിമിനലുകളുടെ ആക്രമണം. പാലാ പോളിടെക്നിക്കിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ആക്രമണം നടന്നത്. ആക്രമണത്തിൽ അത്യാഹിത വിഭാഗം ഡോക്ടർ എ വി ബി പി പ്രവർത്തകനായ മൃദുൽ എന്നിവർക്ക് പരിക്കേറ്റു.

പാലാ പോളിടെക്നിക്കിൽ ഇന്റർപോളി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി കൊടി തോരണങ്ങൾ കെട്ടുന്നതുമായുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയും ഇതിൽ പരിക്കേറ്റ എ വി ബി പി പ്രവർത്തകനായ വിഷ്ണുവിനെ സംഘടിച്ചെത്തിയ എസ് എഫ് ഐ – ഡി വൈ ഫ് ഐ ഗുണ്ടകൾ ആശുപത്രിയിൽ കയറി വീണ്ടും ആക്രമിക്കുവാൻ ശ്രമിച്ചു.

ഇത് തടയാൻ ശ്രമിച്ച ഡോക്ടർ എസ് എഫ് ഐ – ഡി വൈ ഫ് ഐ ക്രിമിനലുകൾ ആക്രമിച്ച് പരിക്കേപ്പിക്കുക ആയിരുന്നു. ഈ സംഘർത്തിൽ എ വി ബി പി പ്രവർത്തകനായ മൃദുലിനും മാരകമായി പരിക്കേറ്റ് ചികിത്സയിലാണ്.

Leave a Reply

Your email address will not be published.