കൊണ്ടൂർ: വലിയവീട്ടിൽ സെബാസ്റ്റ്യൻ കുരുവിള വീഡൻ (71) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് 2.00 ന് സഹോദരൻ ഔസേപ്പച്ചന്റെ TB റോഡിൽ ഉള്ള വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
അരുവിത്തുറ :അൽഫോൻസാ നഗർ തുണ്ടിയിൽ അപ്പച്ചൻ (60) ഇന്നലെ നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
കൊച്ചുകണ്ടത്തിൻകര (വലിയവീട്ടിൽ) കെ എസ് വർക്കി (76) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് വൈകുന്നേരം 4.45 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
ഭരണങ്ങാനം: ചേറനാനിക്കൽ സുകുമാരൻ നായർ അന്തരിച്ചു. ഭാര്യ ഇന്ദിരാ ദേവി(തലപ്പുലം പ്ലാശനാൽ ഗീതാമഠത്തിൽ കുടുംബം). ഏകമകൾ: ജ്യോതി ലക്ഷ്മി( ഓസ്ട്രേലിയ), മരുമകൻ :ഉണ്ണികൃഷ്ണൻ നായർ (പാലാ മൂന്നാനി മുൻ കൗൺസിലർ കൊച്ചു പുരക്കൽ മുരളീധരൻ നായരുടെ മകൻ ) കൊച്ചുമകൻ: കിച്ചു മോൻ. സംസ്കാരം പിന്നീട് ഓസ്ട്രേലിയയിൽ.