പാലാ:പാലാ പ്രവിത്താനത്ത് നിയന്ത്രണം നഷ്ടമായ സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ഉള്ളനാട് ഒറവൻ തറ തോമസിന്റെ മകൻ സ്റ്റെഫിൻ തോമസാ (28)ണ് മരിച്ചത്.
ഇയാൾക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത പാലാ പ്രവിത്താനം തെക്കേത്ത് ടിബിൻ ജോസിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധരാത്രിയോടെ പാലാ പ്രവിത്താനം – പയ്യപ്പാറ റോഡിലായിരുന്നു അപകടം.
