ഈരാറ്റുപേട്ട: വിദ്യാർത്ഥികൾ സമൂഹ നന്മക്ക് എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് 2022-23 അധ്യയന വർഷത്തിൽ സംസ്ഥാനമാകെ നടപ്പാക്കുന്ന സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം എന്ന പദ്ധതിയിലേക്ക് കോട്ടയം ജില്ലയിൽ നിന്ന് ഈരാറ്റുപേട്ട ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
ഇതിൻ്റെ ഉദ്ഘാടനം 2023 മാർച്ച് 10-ാം തീയതി വെള്ളിയാഴ്ച 10.30 ന് സ്കൂൾ ഓഡിറ്റോയത്തിൽ വച്ച് ശ്രീമതി റിസ്വാന സവാദ് ( വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഈരാറ്റുപേട്ട നഗരസഭ) നിർവ്വഹിക്കുന്നതാണ്. അതോടൊപ്പം കുട്ടികളുടെ പഠന മികവുകൾ അവതരിപ്പിക്കുന്ന പഠനോത്സവം ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൻ ശ്രീമതി സുഹ്‌റ അബ്ദുൾ ഖാദർ നിർവ്വഹിക്കും.

ശ്രീ.അനസ് പാറയിൽ (PTAപ്രസിഡൻ്റ് & മുൻസിപ്പൽ കൗൺസിലർ) അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ശ്രീമതി സിൽവിയ ഒ.എം (ടീച്ചർ ഇൻ ചാർജ് ) ശ്രീ. ഫാസിൽ വെള്ളൂ പറമ്പിൽ (പ്രസിഡൻ്റ് ടീം നന്മക്കൂട്ടം) ശ്രീമതി. ഫാത്തിമ മാഹിൻ (വാർഡ് കൗൺസിലർ) ശ്രീ. ബിൻസ് ജോസഫ് (BPC ഈരാറ്റുപേട്ട ) ശ്രീ.സന്തോഷ് മാത്യു (കോർഡിനേറ്റർ) ശ്രീമതി ജാൻസി ജേക്കബ് ( സ്റ്റാഫ് പ്രതിനിധി) എന്നിവർ പ്രസംഗിക്കും. തുടർന്ന് മജീഷ്യൻ ജിമ്മി സാം മേലുകാവ് അവതരിപ്പിക്കുന്ന മാജിക് ഷോ ഉണ്ടായിരിക്കും.
SUMMER NEST 2K23- ത്രിദിന സഹവാസ ക്യാമ്പിന് ശ്രീ.ബിനോയി തോമസ് (SI ജനമൈത്രി പോലീസ്, ഈരാറ്റുപേട്ട, ടീം നന്മക്കൂട്ടം, ഡോ.അലക്സ് ജോർജ് (അസി.പ്രൊഫ: സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, പാല) ശ്രീ .രജ്ഞിത് ആർ (സെപഷ്യൽ എഡ്യൂക്കേറ്റർ, BRC ഈരാറ്റുപേട്ട ) ശ്രീ.സന്തോഷ് മാത്യു (കോഡിനേറ്റർ) എന്നിവർ നേതൃത്വം നൽകും.