ഈരാറ്റുപേട്ട : സംഗമം മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി, ഈരാറ്റുപേട്ട ബ്രാഞ്ചിന്റെ 2023 വർഷത്തെ ഓഹരി നിക്ഷേപ സമാഹരണ ക്യാമ്പയിൻ(Goal 2023 ) ബ്രാഞ്ച് തല ഉദ്ഘാടനം M.L.A ശ്രീ മാണി സി കാപ്പൻ നിർവ്വഹിച്ചു.

ബ്രാഞ്ച് കൺവീനർ എ.എം.എ ഖാദർ അദ്യക്ഷതവഹിച്ചു. യോഗത്തിൽ 2021 – 2022 വർഷത്തെ ഷെയർ ലാഭവിഹിത വിതരണ ഉദ്ഘാടനം അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളി വികാരി റവ. ഫാദർ അഗസ്റ്റിൻ പാലക്കപ്പറമ്പിൽ നിർവഹിച്ചു.

യോഗത്തിൽ പി.എ അബ്ദുൽഹകീം, റഊഫ്മേത്തർ, കെ.എച്ച് അജീബ്, റ്റി.റ്റിമാത്യൂ, ഷരീഫ് കണ്ടത്തിൽ, വിനോദ് ബിനായർ ,എ.എം സമദ്, ബ്രാഞ്ച് മാനേജർ ഫെനിൽ സി.എ എന്നിവർ സംസാരിച്ചു.