തിടനാട്: തിടനാട് ഗ്രാമപഞ്ചായത്ത് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ പിന്തുണയോടെ തിടനാട് പഞ്ചായത്തിൽ ബിജെപി മെമ്പർ സന്ധ്യ ശിവകുമാർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടു.
തിടനാട്: നിത്യോപയോഗസാധനങ്ങളുടെ അമിത വിലവർധനവിനെതിരെ ആം ആദ്മി പാർട്ടി ജില്ലാതലത്തിൽ നടത്തുന്ന സമര പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് തിടനാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭ്യമുഖ്യത്തിൽ പ്രതിക്ഷേധ വാഹന പ്രചരണ ജാഥ കാളകെട്ടിയിൽ പൂഞ്ഞാർ നിയോജകമണ്ഡലം കൺവീനർ ജെസ്സി കുര്യാക്കോസ് ഫ്ലാഗ് ഓഫ് ചെയ്ത് പഞ്ചായത്തിലുടനീളം സഞ്ചരിച്ച് വൈകുന്നേരം തിടനാട് എത്തിച്ചേർന്നു. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഭാരവാഹികളായ സോജൻ ആലക്കാപ്പള്ളി ,റ്റോമിച്ചൻ തകടിയേൽ,ജോണി തോമസ് തകടിയേൽ റോബിൻ ഈറ്റത്തോട്ട്്,ബിജു മുകളേൽ സിബി പേരേക്കാട്ട് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം Read More…
തിടനാട് : കർഷക കോൺഗ്രസ്, കെ.പി.സി.സി. വിചാർ വിഭാഗ്, INTUC എന്നീവയുടെ സംയുക്താഭിമുഖ്യത്തിൽ കെ.കരുണാകരൻ അനുസ്മരണയും പുഷ്പാർച്ചനയും നടത്തി. അനുയായികൾ മാത്രമല്ല എതിരാളികൾ പോലും ലീഡർ എന്ന് വിളിച്ചിരുന്ന ഒരേ ഒരാൾ. കണ്ണോത്ത് കരുണാകരനെന്ന കെ.കരുണാകരന് പകരം വയ്ക്കാൻ കേരള രാഷ്ട്രീയത്തിൽ മറ്റൊരാളില്ല. തകർച്ചയുടെ പടുകുഴിയിൽ നിന്ന് കോൺഗ്രസിനെ കൈപിടിച്ചുയർത്തിയ ലീഡർ. തീരുമാനം എടുക്കുന്നതിലെ വേഗതയും അത് നടപ്പാക്കുന്നതിലെ ഇച്ഛാശക്തിയും കൊണ്ട് കേരളത്തിന്റെ വികസന കാഴ്ചപാടിനെ മാറ്റിമറിച്ച പദ്ധതികളുടെ അമരക്കാരൻ. ലീഡറില്ലാത്ത പന്ത്രണ്ട് വർഷങ്ങൾ. ആ ഓർമകൾ Read More…
തിടനാട്: തിടനാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 1979 ബാച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന സ്റ്റേഡിയത്തിന്റെ ഉത്ഘാടനം 27 -ആം തീയതി ബഹുമാനപ്പെട്ട സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. പൂഞ്ഞാർ എം എൽ എ ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ശ്രീ ആന്റോ ആൻറണി മുഖ്യ പ്രഭാഷണം നടത്തും. പ്രസ്തുത സമ്മേളനത്തിൽ മുൻ അദ്ധ്യാപകരെയും, പൂർവ്വ വിദ്യാർത്ഥികളായ പ്രശസ്തരായ കായിക താരങ്ങളെയും ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് Read More…