General

അഭിരാമിയുടെ കുടുംബത്തിന് ധനസഹായം നൽകാത്തത് കടുത്ത വഞ്ചന: സജി മഞ്ഞകടമ്പിൽ

റാന്നി: പേവിഷബാധയേറ്റ് ദാരുണ അന്ത്യം സംഭവിച്ച അഭിരാമി എന്ന കൊച്ചു മിടുക്കിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകാത്തത് കടുത്ത വഞ്ചനയാണെന്ന് കേരളാ തെരുനായ പ്രതിരോധ സമിതി സംസ്ഥാന ചെയർമാനും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാനുമായ സജി മഞ്ഞക്കടവിൽ ആരോപിച്ചു.

നാളിതുവരെ ജില്ലയിലെ മന്ത്രി കൂടിയായ വീണ ജോർജോ സ്ഥലം എംഎൽഎയോ, ജില്ലാ കളക്ടർ പോലും ആ കുടുംബത്തിൽ എത്തി ഒരു ആശ്വാസ വാക്ക് പോലും പറയുകയോ കാര്യങ്ങൾ അന്വേഷിക്കുകപോലും ചെയ്യാത്തത് ജനാധിപത്യ കേരളത്തിന് അപമാനകരമാണെന്നും സജി പറഞ്ഞു.

കേരളാ തെരിവുനായ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ അഭിരാമിയുടെ കുടുംബത്തിന് 25000 രൂപ ധനസഹായം റാന്നിയിലെ അഭിരാമിയുടെ വീട്ടിലെത്തിച്ച് നൽകിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരവാഹികളായ ജെയിംസ് പാമ്പയ്ക്കൽ , ബിനു കുരുവിള, വി ആർ രാജേഷ്, ഷാജി താഴത്തുകുന്നേൽ, സന്തോഷ് വള്ളോംകുഴി, ബനിൻ ജോർജ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

അടിയന്തരമായി സർക്കാർ ഇടപെട്ട് കുടുംബത്തിന് നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് തെരുവുനായ പ്രതിരോധ സമിതി നേതൃത്വം നൽകുന്നു സജി പറഞ്ഞു.

Leave a Reply

Your email address will not be published.