കോട്ടയം: മൂന്നിലവ് പഞ്ചായത്തിലെ കേരളാ കോൺഗ്രസ് മെമ്പർ ചാർലി ഐസക്കിനെ ഓഫർ നൽകി ജോസ് കെ മാണി വിഭാഗം പാർട്ടിയിൽ മെമ്പർഷിപ്പ് എടുപ്പിച്ചെങ്കിലും യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്തണം എന്ന പാർട്ടി വിപ്പ് ലഭിച്ചതോടെ പാർട്ടിക്ക് വിധേയനായി ചാർളി ഐസക് യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത് ജോസ് കെ മാണി വിഭാഗത്തിന്റെ കുതിരക്കച്ചവടത്തിന് ഏറ്റ തിരിച്ചടിയാണെന്ന് യു.ഡി.എഫ്. കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

കേരളാ കോൺഗ്രസ് പാർട്ടി ഛിന്നത്തിൽ മത്സരിച്ച ജനപ്രധിനിധികളെ വില കൊടുത്തു വാങ്ങുവാനുള്ള നീക്കം ഇനിയെങ്കിലും ജോസ് വിഭാഗം അവസാനിപ്പിക്കണമെന്നും സജി പറഞ്ഞു.