kottayam

രാഹുൽ ഗാന്ധിയുടെ അയോഗ്യതയുടെ കാരണം ബിജെപിയുടെ ഭയം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം :ഇന്ത്യയിൽ ഭരണം നടത്തുന്ന നരേന്ദ്ര മോദി സർക്കാരിനെതിരെ വിരൽ ചൂണ്ടി, അദാനി വിഷയത്തിലും, അഴിമതിക്കും, വിലക്കയറ്റത്തിനും , കെടുകാര്യസ്ഥതക്കും എതിരെ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾ ഇന്ത്യൻ ജനസമൂഹത്തെ തങ്ങൾക്കെതിരെ തിരിക്കും എന്നുള്ള ബി ജെ പി യുടെ തിരിച്ചറിവാണ് രാഹുൽഗാന്ധിക്കെതിരെയുള്ള കോടതി വിധിക്കും, ലോക്സഭാ അയോഗ്യതക്കും പിന്നിൽ എന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

സത്യം വിജയിക്കുമെന്നും, ഉദയ സൂര്യനെ കുടകൊണ്ട് മറയ്ക്കാൻ ആർക്കും സാധിക്കില്ലെന്ന് സജി പറഞ്ഞു.

Leave a Reply

Your email address will not be published.