കാഞ്ഞിരപ്പള്ളി: കൊല്ലം ദിണ്ടിഗൽ ദേശീയ പാതയിൽ പാറത്തോട് ഇരുപത്തിയാറാംമൈൽ അൽഫീൻ സ്കൂൾ പ്രവേശന കവാടത്തിനു എതിർ ഭാഗത്തായി റോഡരികിൽ ഉണങ്ങി നിൽക്കുന്ന കൂറ്റൻ മരം അപകട ഭീഷണിയായി മാറിയിരിക്കുകയാണ്.
ദിവസേന അയിരക്കണക്കിനു വാഹനങ്ങളും ,യാത്രക്കാരും കടന്നു പോവുന്ന ഇ മരത്തിൻ്റ ചില്ലകൾ എല്ലാം തന്നെ ഉണങ്ങിയ നിലയിലാണ്. കാറ്റോ, മഴയോ ഉണ്ടായാൽ ഇ മരം കടപുഴകി റോഡിലേക്ക് വീഴുന്നതിന് സാധ്യതയുണ്ട്. ആയതിനാൽ ഇ മരം മുറിച്ചു മാറ്റുന്നതിനുള്ള ഇടപെടൽ അടിയന്തിരമായി ദേശീയ പാത അധികാരികളുടെ ഭാഗത്തിനിന്ന് ഉണ്ടാവേണ്ടതാണ് എന്ന ആവശ്യം ശക്തമാണ്.

കഴിഞ്ഞ ആഴ്ച സെൻ്റ് ഡൊമിനിക് സ് കോളേജിന് എതിർവശം റോഡരികിൽ നിന്ന മരത്തിൻ്റ ശിഖരം ഒടിഞ്ഞു വീണ് ഹൈവേ പോലീസ് വാഹനം തകരുകയും പോലീസ് ഉദ്യോസ്ഥർ അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു.