ഈരാറ്റുപേട്ട . വില്ലേജ് ഓഫീസിന് സമീപത്തുള്ള അരുവിത്തുറയിലെ കിസ്കോ ലാബി നടുത്തുള്ള ഒരേക്കറോളം റവന്യൂഭൂമി സ്വകാര്യവ്യക്തി അനധികൃതമായി കയ്യേറി പാർക്കിങ്ങിനു ഉപയോഗിക്കുന്നതായി പരാതി.
ഈ ഭൂമി ഏകദേശം രണ്ടുപതിറ്റാണ്ട് മുമ്പ് സ്വകാര്യവ്യക്തി അന്യാധീനപ്പെടുത്തുകയും അത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഫൽതമ്പി റാവുത്തർ മുമ്പാകെ രേഖാമൂലം പരാതിപ്പെടുകയും വളരെ പെട്ടെന്ന് തന്നെ നിയമപരമായി പഞ്ചായത്ത് പ്രസിഡണ്ട് ഇടപെട്ട് ഈ ഭൂമി തിരിച്ചുപിടിച്ച് മതിൽകെട്ടി സംരക്ഷിക്കുകയും ചെയ്തതാണ്. പിന്നീടാണ് റവന്യു വകുപ്പിന് പഞ്ചായത്ത് കൈമാറുകയും ചെയ്തിരുന്നു. ഈ ഭൂമിയിലാണ് കയ്യേറ്റം ശ്രമം നടക്കുന്നത്.

ഈ ഭൂമിയിൽഅനധികൃത കൈയ്യേറ്റത്തിനെതിരെ നടപടിയെടുക്കാനും ഇവിടെ റവന്യൂ ഭൂമിയാണെന്ന് കാണിച്ച് ബോർഡ് സ്ഥാപിക്കാനും അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.