ഈരാറ്റുപേട്ട: മലയിടിച്ച് നിരത്തി മാസങ്ങളോളമായി പാറ ഖനനം മീനച്ചിൽ തഹസിൽദാർ തടഞ്ഞു.ഹിറ്റാച്ചി പിടിച്ചെടുത്തു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് 3 ആം വാർഡിൽ നെല്ലിക്കച്ചാൽ പ്രദേശത്ത് വെള്ളാപ്പള്ളി നൗഫലിൻ്റെ പുരയിടത്തിൽ മാസങ്ങളോമായി അനധികൃതമായ പാറ ഖനനമാണ് നടന്നു വന്നിരുന്നത്.
ജനവാസ കേന്ദ്രമായതിനാൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് പുഞ്ഞാർ നടുഭാഗം വില്ലേജ് ഓഫീസർ ഒന്നിലേറെ തവണ സ്റ്റോപ്പ് മെമ്മോ കൊടുത്തിരുന്നത് കാറ്റിൽ പറത്തിയാണ് ഖനനം നടന്നു വന്നിരുന്നത്.

ഇന്ന് രാവിലെ സ്ഥലത്ത് എത്തിയ മീനച്ചിൽ തഹസിൽദാർ സുനിൽ കുമാർ, ഡപ്യൂട്ടി തഹസിൽ ദാർ ജയ്മോനും ചേർന്ന് പാറ പൊട്ടിക്കാൻ ഉപയോഗിച്ച ഹിറ്റാച്ചി ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്ത് ജിയോളജി വകുപ്പിന് കൈമാറി.