ramapuram

രാമപുരം മാർ ആഗസ്‌തീനോസ് കോളേജ് പ്രൊഫിഷ്യൻസി അവാർഡ് വിതരണം നടത്തി

രാമപുരം : രാമപുരം മാർ ആഗസ്‌തീനോസ് കോളേജ് പ്രൊഫിഷ്യൻസി അവാർഡുകൾ വിതരണം ചെയ്തു കോളേജിൽ നടത്തിയ പ്രൊഫിഷ്യൻസി ഡേ യോടനുബന്ധിച്ചു ഒന്നും രണ്ടും വർഷങ്ങളിൽ ഡിഗ്രീ കോഴ്‌സുകളിൽ പഠനത്തിൽ ഒന്നാമതെത്തിയ വിദ്യാർത്ഥികളെ പുരസ്‌കാരം നൽകി ആദരിച്ചു.

കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിക്കുകയും പുരസ്‌ക്കാരങ്ങൾ വിതരണം നിർവ്വഹിക്കുകയും ചെയ്തു.

പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ് അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.