രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് ‘സമന്വയ 2022’ ലഹരിയുടെ താഴ്‌വരയിൽനിന്നും പ്രതീക്ഷയുടെ യുവത്വത്തിലേക്ക് എന്ന വിഷയത്തിൽ collage Making മത്സരം നടത്തി.
രണ്ടാം വർഷ ബി എ വിദ്യാർത്ഥിനി ഹെലൻ തോമസ് ഒന്നാം സ്ഥാനവും, രണ്ടാം വർഷ ബി കോം വിദ്യാർത്ഥി ശ്രാവൺ ചന്ദ്രൻ റ്റി ജെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, ഡിപ്പാർട്ടമെന്റ് മേധാവി ലിൻസി ആന്റണി, അസ്സോസിയേഷൻ പ്രസിഡന്റ് റവ. ഡോ ബോബി ജോൺ, ,അധ്യാപകരായ രമ്യ കെ എം, ടിനു മരിയ തോമസ്, വിദ്യാർത്ഥി പ്രതിനിധികളായ അലൻറ് സിബി, മാർട്ടിൻ സജി, ജോബിൻ ജോർജ്, ജോമിൻ ബേബി തുടങ്ങിയവർ നേതൃത്വം നൽകി.