രാമപുരം : കോമേഴ്‌സ് ഡിപ്പാർട്ട്മെൻറിൻ്റെ ആഭിമുഖ്യത്തിൽ ഇൻറർകോളജിയറ്റ് കൊമേഴ്സ് ഫെസ്റ്റ് ‘CALIC 2K23′ നടത്തി. ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. എം.ജി. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നായി അനവധി വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ് വകുപ്പ്മേധാവി ജോസ് ജോസഫ്, സ്റ്റാഫ് കോർഡിനേറ്റർ ലിജോ ബേബി, അസോ.പ്രസിഡന്റ് ആനന്ദ്, സെക്രട്ടറി പാർവതി തുടങ്ങിയവർ പ്രസംഗിച്ചു. മത്സര വിജയികൾക്ക് കോളേജ് മാനേജർ റെവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
