രാമപുരം: മാർ ആഗസ്തീനോസ് കോളേജ് വിമൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ ദേശീയ വനിതാദിനം ആചരിച്ചു . വിദ്യാർഥിനികളുടെ വിവിധ കലാപരിപാടികളും, മത്സരങ്ങളും നടത്തി. കോളേജ് മാനേജർ റെവ . ഡോ . ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അധ്യഷത വഹിച്ചു. എഴുത്തുകാരി ശ്രീപാർവ്വതി വനിതാദിനം ഉദ്‌ഘാടനം ചെയ്തു.
എം. ജി. യുണിവേഴ്‌സിറ്റി ലളിത ഗാന മത്സരത്തിൽ എ ഗ്രേഡ് നേടിയ ശ്രദ്ധ ഖന്ന, ആലപ്പുഴ ജില്ലാ കളരിപ്പയറ്റ് ജേതാവ് കൃപ മനോജ് എന്നീ വിദ്യാർത്ഥിനികളെ പുരസ്ക്കാരം നൽകി ആദരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മത്സരത്തിൽ മാക് വുമൺ ഓഫ് ദി ഇയർ ആയി അഞ്ചു സജു, ഫസ്റ്റ് റണ്ണർ അപ്പായി റിയ എൽസ ഷാജി, സെക്കന്റ് റണ്ണർ അപ്പായി അനുഷ്ക ഷൈൻ എന്നിവർ വിജയികളായി.

പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, വിമൻ സെൽ കോ ഓർഡിനേറ്റർമാരായ മനീഷ് മാത്യു, ആൻ മരിയ ജോൺ, മീനു എലിസബത്ത് സെബാസ്റ്റ്യൻ, വിദ്യാർത്ഥി പ്രതിനിധികളായ നേഹ സനോജ് , അന്ന ജോണി, അനു സോണി തുടങ്ങിയയവർ പ്രസംഗിച്ചു.