പാലാ: ലഹരിക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രചാരണത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് പാലാ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടിയിൽ ദീപം തെളിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനിസിപ്പൽ മുൻ മുൻ ചെയർപേഴ്സൺ ബിജി ജോജോ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജു വി തുരുത്തൻ, കൗൺസിലർ ജോസ് എടേട്ട്, എക്സൈസ് വകുപ്പ് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.