സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് കാർഷിക മേഖലക്കും യുവജനങ്ങൾക്കും വിദ്യഭ്യാസമേഖലക്കും ഗുണകരമാകുന്ന ബജറ്റാണെന്ന് കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ. റോണി മാത്യു.
വന്യജീവി ആക്രമണം തടയുവാനും നഷ്ട പരിഹാരം നൽകുവാനുമുളള തുക 50 കോടിയായി ഉയർത്തിയതും റബ്ബർ, നെല്ല്,നാളികേരം, പച്ചക്കറി തുടങ്ങിയവയ്ക്ക് താങ്ങ് വില പ്രഖ്യാപിച്ചതും കർഷകർക്ക് ആശ്വാസകരമാണ്.

മിഷൻ 1000, മേക്ക് ഇൻ കേരള പദ്ധതി,പുതിയ വ്യവസായ- അഗ്രി- ഐ ടി പാർക്കുകളുടെ പ്രഖ്യാപനം, വർക് നിയർ ഹോം പദ്ധതികൾ സംരംഭക വളർച്ചയ്ക്കും യുവജനങ്ങൾക്കും ഗുണകരമാകും. വിദ്യാഭാസ -ആരോഗ്യ മേഖലയിൽ ദീർഘവീക്ഷണത്തോടെയുള്ള പ്രഖ്യാപനങ്ങൾ സംസ്ഥാനത്തിന്റെ മുഖഛായ മാറ്റുമെന്നും റോണി മാത്യു അഭിപ്രായപെട്ടു.