General

പ്രൊഫ. ലോപ്പസ് മാത്യു കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു

പ്രൊഫ. ലോപ്പസ് മാത്യു കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയത്ത് നടന്ന ജില്ലാ പ്രതിനിധി സമ്മേളനമാണ് തിരഞ്ഞെടുപ്പു നടത്തിയത്. കേരള കോൺ (എം) സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.

അരുവിത്തുറ സെ.ജോർജ് കോളജ് ഊർജ്ജതന്ത്ര വിഭാഗം അദ്ധ്യാപകനും, മുൻ പി.എസ്.സി അംഗവുമായിരുന്നു. എം.ജി യൂണിവേഴ്സിറ്റി ,കുസാറ്റ് എന്നിവിടങ്ങളിൽ സിൻഡിക്കേറ്റ് അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്.

യൂത്ത്ഫ്രണ്ട് (എം) ലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് പ്രവേശിച്ചത്. തിരഞ്ഞെടുപ്പുയോഗത്തിൽ പയസ് കുര്യൻ റിട്ടേണിംഗ് ഓഫീസറായിരുന്നു.

പുതിയ ഭാരവാഹികളെ അനുമോദിച്ചു കൊണ്ട് കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി, മന്ത്രി.റോഷി അഗസ്റ്റ്യൻ, ഗവ: ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്,തോമസ് ചാഴികാടൻ എം.പി., എം.എൽ.എമാരായ അഡ്വ.സെബാസ്ത്യൻ കുളത്തുങ്കൽ ,ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി, സ്റ്റീഫൻ ജോർജ്, അഡ്വ അലക്സ് കോഴിമല ,ജേക്കബ് തോമസ് അരികുപുറം, വി.ടി.ജോസഫ്, ജോസ് പുത്തൻ കാല, ജോർജ്കുട്ടി ആഗസ്തി, ബേബി ഉഴുത്തുവാൽ, സണ്ണി തെക്കേടം എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.