ഈരാറ്റുപേട്ട: ഒരേ മാനേജ്മെൻറിന് കീഴിൽ 16വർഷംതുടർച്ചയായി കോളജ് പ്രിൻസിപ്പൽ സ്ഥാനം വഹിച്ചതിന് അംഗീകാരമായി പ്രഫ. എ എം റഷീദ് ഇന്ത്യാബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി . കേരളത്തിലെ ഏയ്ഡഡ് കോളജുകളിൽ കഴിഞ്ഞ 20 വർഷത്തിനിടെ ഏറ്റവുമധികംകാലം പ്രിൻസിപ്പൽ സ്ഥാനം വഹിച്ചത് പ്രഫ എ.എം റഷീദ് ആണ്.
ആകെ28 വർഷത്തെ സർവ്വീസിൽ 16 വർഷവും പ്രിൻസിപ്പലായിരുന്നു ഇദ്ദേഹം നെടുങ്കണ്ടം , പൊന്നാനി എം ഇഎസ് കോളജുകളുടെ പാഠ്യ പാഠ്യ ഇതര മേഖലകളിലും അടിസ്ഥാന സൗകര്യവികസനത്തിലും നിസ്തുല സേവനം കാഴ്ചവെച്ചിട്ടുണ്ട് .
25 യൂണിവേഴ്സിറ്റി റാങ്കുകൾ , 15 ദേശീയ സെമിനാറുകൾ , മികച്ച എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ അവാർഡ് , മികച്ച എൻ സി.സി ഓഫീസർ അവാർഡ് , കബഡി , ജൂഡോ യൂണിവേഴ്സിറ്റി ചാമ്പ്യൻ ഷിപ്പുകൾ , കോളജുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് യു ജിസി ഉൾപ്പടെയുള്ള സർക്കാർ എജൻസികളിൽ നിന്ന് 10 കോടിയലധികം രൂപയുടെ ധനസഹായം, ഐക്യരാഷ്ട്രസംഘടനയുടെ ഉന്നതവിദ്യാഭ്യാസ വിഭാഗമായ യു എൻ എ ഐ യിൽ അംഗത്വം, പട്ടികജാതി പട്ടിക വർഗക്കാർക്കായി സംസ്ഥാനതലത്തിൽ സൗജന്യഓൺലൈൻ പി എസ് സി പരിശീലനം , വിവിധ എം.ഇ.എസ് കോളജുകളിലെ വിദ്യാർത്ഥികൾക്കായി സൗജന്യ ഓൺലൈൻസിവിൽ സർവ്വീസ് പരിശീലനം തുടങ്ങിയവ ഇദ്ദേഹത്തിന്റെ കാലയളവിൽ ഉണ്ടായ നേട്ടങ്ങളാണ്.
കുടുംബശ്രീ സെക്രട്ടറിമാർക്ക് അക്കൗൺസി പരിശീലനം , ഗ്രാമങ്ങളിൽ ലോകസിനിമകൾ കാണിക്കുന്നതിനായി നടത്തിയ ടൂറിംഗ് ടാക്കിസ് പരിപാടി, പീരുമേട്, മഞ്ചേരി, മുട്ടം ജയിൽ ലൈബ്രറികൾക്ക് പുസ്തകങ്ങൾ സംഭാവന ചെയ്ത അക്ഷര വെളിച്ചം പദ്ധതി, കുടുംബശ്രീകൾക്ക് സംരഭകത്വ പരിശീലനം, സ്‌കൂൾലൈബ്രറികൾക്ക് പുസ്തകങ്ങൾ സംഭാവന ചെയ്ത അക്ഷര ദീപ്തി പദ്ധതി തുടങ്ങി കോളജിനെയും സമൂഹത്തെയും ബന്ധപ്പെടുത്തുന്ന നിരവധി കമ്മ്യൂണിറ്റി എക്സ്റ്റൻഷൻ പ്രോഗ്രാമുകൾ പ്രഫ എ എം റഷീദ് പ്രിൻസിപ്പലായിരുന്ന കാലയളവിൽ നടത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞമെയ് 31 ന് എയ്ഡഡ് കോളജ് സർവീസിൽ നിന്ന് വിരമിച്ച പ്രഫ റഷീദ് ഇപ്പോൾ ഈരാറ്റുപേട്ട എംഇഎസ് സ്വാശ്രയ കോളജ് പ്രിൻസിപ്പൽആണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോർഡ്ഓഫ്സ്റ്റഡീസ് അംഗം , മഹാത്മഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗം, എം ഇ കോളീജിയേറ്റ് സർവ്വീസ് സെലക്ഷൻ ബോർഡ്അംഗം, പ്രിൻസിപ്പൽ കൗൺസിൽ സ്റ്റേറ്റ്എക്സികൂട്ടീവ്അംഗം , പ്രിൻസിപ്പൽ കൗൺസിൽ റീജണൽ സെക്രട്ടറി , നെടുങ്കണ്ടം ഫ്രൈഡേ ക്ലബ്ബ് സ്ഥാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.