top news

ആരോഗ്യപ്രവര്‍ത്തകരെ അക്രമിച്ചാല്‍ കര്‍ശന ശിക്ഷ; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

ആരോഗ്യപ്രവർത്തകരെ ആക്രമിക്കുകയോ ആരോഗ്യ സ്ഥാപനങ്ങൾക്ക് നാശം വരുത്തുകയോ ചെയ്യുന്നവർക്ക് അഞ്ചു വർഷത്തിനു മുകളിൽ ശിക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്.

നിലവിലെ നിയമം അനുസരിച്ച് ആരോഗ്യസ്ഥാപനങ്ങളിലോ ആരോഗ്യപ്രവർത്തകർക്കു നേരെയോ ആക്രമണം നടത്തിയാൽ മൂന്നു വർഷം വരെ തടവും 50000 രൂപ വരെ പിഴയുമാണ് പരമാവധി ശിക്ഷ. ഇത് ഭേദഗതി ചെയ്ത് 7 വർഷം വരെ തടവും ഒരു ലക്ഷം രൂപയിൽ കുറയാത്ത പിഴയും ഈടാക്കാനാണ് തീരുമാനം. ഗുരുതരമായ കുറ്റകൃത്യമാണെങ്കിൽ പത്തുവർഷം ശിക്ഷയും ഒരു ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കും.

സുരക്ഷാ ജീവനക്കാർക്കും പരിശീലനത്തിന് എത്തുന്നവർക്കും സംരക്ഷണം ലഭിക്കും. അസഭ്യം പറയൽ, അധിക്ഷേപം തുടങ്ങി വാക്കാലുള്ള അക്രമങ്ങൾക്കും ശിക്ഷ ലഭിക്കും. പരാതിലഭിച്ചാല്‍ ഒരുമണിക്കൂറിനുള്ളില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്യണം. വീഴ്ചവരുത്തിയാല്‍ പോലീസുദ്യോഗസ്ഥനെതിരേ നടപടിയുണ്ടാകും. അന്വേഷണത്തിനും വിചാരണയ്ക്കും നിശ്ചിതസമയപരിധിയുണ്ടാകും. നശിപ്പിക്കുന്ന സാധനങ്ങളുടെ യഥാര്‍ഥവിലയുടെ മൂന്നിരട്ടി ഈടാക്കും.

Leave a Reply

Your email address will not be published.