കുന്നോന്നി : ആവശ്യ സാധനങ്ങളുടെ വില അന്യായമായി കൂടി കൊണ്ടിരിക്കുന്ന അവസരത്തിൽ വ്യത്യസ്ത പ്രതിഷേധവുമായി കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി രംഗത്ത്.“അരി വില പ്രവചിക്കൂ, 10 കിലോ അരി സമ്മാനം നേടൂ” അരി വില പ്രവചന മത്സരമാണ് കോൺഗ്രസ് വാർഡ് കമ്മറ്റി സംഘടിപ്പിച്ചിരിക്കുന്നത്.
സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കി കൊണ്ട് വില വർദ്ധിച്ചിട്ടും വിപണിയിൽ ഇടപെടാതെ മുഖം തിരിച്ച് നില്ക്കുന്ന സർക്കാർ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ പരിപാടി സംഘടിപിച്ചിരിക്കുന്നത്.
ഈ പ്രവചന മത്സരത്തിൽ പങ്കെടുക്കുന്നവർ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്
1.മത്സരത്തിൽ വില പ്രവചിയ്ക്കേണ്ട അവസാന ദിവസം 10 – 11 – 2022 വൈകുന്നേരം 10 മണി വരെയാണ്. 2. മത്സരത്തിൽ പങ്കെടുക്കുന്നവർ നവംബർ മുപ്പതാം തിയതിലെ ഒരു കിലോ ജയ് ഹിന്ദ് അരിയുടെ വിലയാണ് പ്രവചിക്കേണ്ടത്. 3. പങ്കെടുക്കുന്നവർ അരിയുടെ വില അയയ്ക്കുന്ന ആളുടെ അഡ്രസ്, ഫോൺ നമ്പർ സഹിതമാണ് അയയ്ക്കേണ്ടത്. 4.മത്സരത്തിൽ പങ്കെടുക്കുന്നവർ 79 09 253913— 9961 27 7508 എന്നീ നമ്പറുകളിൽ ഏതെങ്കിലും ഒരു നമ്പറിലേക്കാണ് ഉത്തരം അയയ്ക്കേണ്ടത്. 5. കൃത്യമായ വില പല വ്യക്തികൾ പ്രവചിയ്ക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെയായിരിക്കും വിജയിയെ തിരഞ്ഞെടുക്കുന്നത്. 6. കുന്നോന്നി കമ്പനി ജംഗ്ഷനിലുള്ള സൂപ്പർ മാർക്കറ്റിലെ ജയ്ഹിന്ദ് ഒരു കിലോ അരിയുടെ 30ാം തിയതിയിലെ വിലയായിരിയ്ക്കും കണക്കാക്കുന്നത് .
ഇത്രയും നിബന്ധനകളാണ് മത്സരത്തിലുള്ളതെന്നും ഇതൊരു മത്സരം എന്നതിലുപരി ആവശ്യ സാധന വിലവർദ്ധനവിനെതിരെയുള്ള ഒരു പ്രതിഷേധം എന്ന രീതിയിൽ എല്ലാ ജന ങ്ങളുടെയും പിൻതുണയുണ്ടാകണമെന്ന് കോൺഗ്രസ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.