Thalappalam

തലപ്പലം ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണം മാലിന്യ സംസ്കരണം ക്യാമ്പയിൻ തുടക്കമായി

തലപ്പലം: മാലിന്യ സംസ്കരണം( ജൈവ അജൈവ മാലിന്യങ്ങൾ) ശാസ്ത്രീയമായി എങ്ങനെ നിർമ്മാർജ്ജനം ചെയ്യാം എന്ന് വീടുകൾ തോറും സന്ദർശിച്ച് ബോധവൽക്കരണം നൽകുന്ന പരിപാടിക്ക് തുടക്കമായി.

പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശുചിത്വ സ്‌ക്വാഡുകൾ രൂപീകരിച്ച് മാലിന്യ സംസ്കരണത്തെ പറ്റിയുള്ള അവബോധം ജനങ്ങളിൽ എത്തിക്കുക, പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്തമാക്കുക, എന്ന ഉദ്ദേശ ലക്ഷ്യത്തോടെ മഴക്കാലപൂർവ്വ ശുചീകരണവും മാലിന്യ സംസ്കരണവും ക്യാമ്പയിൻ തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുപമ വിശ്വനാഥിന്റെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഭവന സന്ദർശനപാരിപടിയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ :രാജീ.ആർ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അനു ചന്ദ്രൻ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, കുടുംബശ്രീ അധ്യക്ഷ ശ്രീജ കെ എസ്, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർമാർ അംഗൻവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.